Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unauthorized Parking

Kollam

അ​പ​ക​ട സാ​ഹ​ച​ര്യ​മൊ​രു​ക്കി കു​ണ്ട​റ മു​ക്ക​ട​യി​ലെ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്

കു​ണ്ട​റ: കൊ​ല്ലം-തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നാ​യ കു​ണ്ട​റ മു​ക്ക​ട​യി​ലെ കൊ​ല്ല​ത്തേ​ക്കു​ള്ള ബ​സ് സ്റ്റോപ്പി​ന് സ​മീ​പം ബ​സു​ക​ളു​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ക്കു​ന്നു.

കു​രി​ശ​ടി​ക്ക് എ​തി​ർ​വ​ശ​ത്താ​യി ബ​സു​ക​ൾ റോ​ഡി​ന്‍റെ പ​കു​തി ക​യ്യേ​റി​യാ​ണ് മി​ക്ക​വാ​റും പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. കൊ​ട്ടി​യ​ത്ത്നി​ന്നു കു​ണ്ട​റ വ​രെ മാ​ത്ര​മു​ള്ള ബ​സു​ക​ളാ​ണ് അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. തി​രി​കെ ട്രി​പ്പ് പോ​കാ​നു​ള്ള ഗ്യാ​പ്പി​ലാ​ണ് ഈ ​പാ​ർ​ക്കിം​ഗ്.

ബ​സു​ക​ൾ പാ​ർ​ക്ക് ചെ​യ്യാ​നാ​യി ഇ​ള​മ്പ​ള്ളൂ​ർ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ന് താ​ഴെ കാ​ലി​യാ​യി കി​ട​ക്കു​ന്ന ബ​സ്് സ്റ്റാ​ൻ​ഡ് ഉ​ണ്ടെ​ങ്കി​ലും അ​വി​ടെ വ​രെ പോ​കാ​ൻ ഡ്രൈ​വ​ർ​മാ​ർ ത​യാ​റാ​വു​ന്നി​ല്ല. അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​കു​ന്നു. റോ​ഡ​രി​കി​ലും ക​ട​ക​ളു​ടെ മു​ൻ​പി​ലും ബ​സു​ക​ൾ അ​ല​ക്ഷ്യ​മാ​യി നി​ർ​ത്തി​യി​ടു​ന്ന​ത് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ്ര​വേ​ശ​ന​ത്തെ ത​ട​സ​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്കും വ​ലി​യ ദു​രി​ത​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.
 ത​ന്നെ​യു​മ​ല്ല തി​ര​ക്കേ​റി​യ ജം​ഗ്ഷ​നി​ൽ പ​ല അ​പ​ക​ട​ങ്ങ​ൾ​ക്കും ഈ ​പാ​ർ​ക്കിം​ഗ് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. അ​പ​ക​ടം ന​ട​ന്നാ​ൽ ഉ​ട​ൻ അ​വി​ടെ​നി​ന്നും ബ​സ് ഓ​ടി​ച്ചു കൊ​ണ്ട് പോ​കാ​റാ​ണ് പ​തി​വ്.

ഈ ​വി​ഷ​യം ചൂ​ണ്ടി​ക്കാ​ട്ടി​യ വ്യാ​പാ​രി​ക​ളോ​ടും നാ​ട്ടു​കാ​രോ​ടും ചി​ല ബ​സ് ജീ​വ​ന​ക്കാ​ർ മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​താ​യി വ്യാ​പാ​രി വ്യ​വ​സാ​യി​ക​ൾ പ​രാ​തി​പ്പെ​ടു​ന്നു. പൊലിസും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും വി​ഷ​യ​ത്തി​ൽ പ​ല ത​വ​ണ ഇ​ട​പെ​ടു​ക​യും ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്കി​യി​ട്ടു​ള്ള​തു​മാ​ണ്. എ​ന്നി​ട്ടും വ​ക​വെ​യ്ക്കാ​തെ ഇ​പ്പോ​ഴും അ​വി​ടെ​ത്ത​ന്നെ ആ​ണ് പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും പൊലിസും അ​ടി​യ​ന്ത​ര​മാ​യി ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും ആ​വ​ശ്യം.

 

Latest News

Corehub Up